തീരാരോദനങ്ങള്‍ ..........

ആശുപത്രി ലേബര്‍ റൂമുകളില്‍ നിന്ന്
ഉയരുന്നു അമ്മമാര്‍ തന്‍
തീരാരോദനങ്ങളിന്ന്.

വിരൂപികളായി പിറക്കുന്ന തന്‍
അരുമ്മ കിടാങ്ങളെ കണ്ടു
അമ്മ മനം ​തളരുന്നു ഇന്ന്.

നറു പുഞ്ചിരി തൂകിയ
മുഖവുമായി അനന്ത
നിദ്രയിലാണ്ട തന്‍
പൊന്നോമലാളിനു കണ്ടു
അമ്മ മനം ​തളരുന്നു ഇന്ന്.

എന്‍ഡോ സള്‍ഫാന്‍ എന്ന
കൊലയാളിയെ ഭയന്നു വിറയ്ക്കുന്നു
ദൈവത്തിന്റെ സ്വന്തം നാട്ടില്‍
അമ്മമാര്‍ ഇന്ന്.

ഈ മഹാവിപത്തിനെ
പടച്ചു വിടുന്നവര്‍ക്കു
ആ പാവം കുരുന്നാത്മാവുകള്‍
മാപ്പു തരികയില്ല ഒട്ടും .

ഇനിയും വേണമോ നമ്മുക്കു
വീണ്ടുമൊരു ഭോപാലും നാഗസാക്കിയും
ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍
എന്‍ഡോ സള്‍ഫാനെന്ന പേരില്‍ ..........

നാണം കുണുങ്ങി

പവിഴ കണ്ണുള്ള പളുങ്കു പെണ്ണേ
പുഴയരികിലെ പെണ്ണേ
പതഞ്ഞൊഴുകുന്ന പുഴയില്‍ നോക്കി
കാത്തിരിക്കുന്നതാരേ നീ കാത്തിരിക്കുന്നതാരേ

നുണക്കുഴിയുള്ള നങ്ങിണി പെണ്ണേ
നാണം കുണുങ്ങി പെണ്ണേ
നാണിച്ചു നിന്നു മുഖം മറച്ചു
കോരിത്തരിപ്പിക്കുന്നതാരേ നീ കോരിത്തരിപ്പിക്കുന്നതാരേ

കണ്ണാടി കവിളുള്ള കാന്താരി പെണ്ണേ
കള്ളചിരിയുള്ള പെണ്ണേ
കണ്ണാടി നോക്കി മുഖം മിനുക്കി
കൊതിപ്പിക്കുന്നതാരേ നീ കൊതിപ്പിക്കുന്നതാരേ

പാലപൂക്കാവിലെ പൂക്കാരി പെണ്ണേ
പാലയ്ക്ക മാലയണിഞ്ഞ പെണ്ണേ
പാതി മയക്കത്തില്‍ പതിവു നേരത്ത്
കിനാവു കാണുന്നതാരേ നീ കിനാവു കാണുന്നതാരേ...