ഒരു വിരഹ ഗാനം

കരയിലെന്‍ കളിമണ്‍ കൂടാരം
കടല്‍ തിരയേറ്റു തകരുന്നു
മനസ്സില്‍
മായാത്ത നിന്‍ രൂപം
മെഴുകുതിരിയായി കത്തി ഉരുകുന്നു

എരിയുകയാണോമനേ എന്‍ നെഞ്ചിലെ കനലുകള്‍
എരിഞ്ഞണയുകയാണോമനേ എന്‍ മണ്ചിരാതുകള്‍
ഇണയറ്റ കിളി തന്‍ മനം പോലെ
കരയാതേ നീ കരഞ്ഞു തളരാതേ

പിരിയുകയാണോ നീ മറുവാക്കുകളില്ലാതെ
അകലുകയാണോ നീ അതിരുകളില്ലാതെ
മുറിവേറ്റ മാന്പേട തന്‍ കദനം പോലെ
മനമുരുകാതേ നീ മാഞ്ഞു പോകാതേ

വിടപറയാം വേര്‍പാടുകളുടെ നൊമ്പരമായ്
വിരഹിണി നീ വിതുമ്പാതെ
വരമുണ്ടെങ്കില്‍ വീണ്ടുമൊന്നിക്കാം
വരും ജന്മത്തില്‍ വേര്‍പിരിയാതെ.............

7 comments:

  1. വരമുണ്ടെങ്കില്‍ വീണ്ടുമൊന്നിക്കാം
    വരും ജന്മത്തില്‍ വേര്‍പിരിയാതെ.............

    ആശംസകള്‍

    ReplyDelete
  2. ..വിരഹം അനിവാര്യതയാണ് പലപ്പോഴും...

    ReplyDelete
  3. നന്ദി junaith,Geetha,hAnLLaLaTh.....

    ReplyDelete
  4. ക്ഷമ പറയുവാന്‍ വീര്‍പ്പുമുട്ടും
    പരസ്പര സമുദ്രങ്ങള്‍ നെഞ്ചിലടക്കി നാം
    ഒരു ശരല്‍ക്കാല സായന്തനത്തിന്റെ
    കരയില്‍നിന്നും പിരിഞ്ഞുപോകുമ്പൊഴും,
    വെയില്‍ പുരണ്ടതാം നിന്‍ വിരല്‍ക്കൂമ്പിന്റെ
    മൃദുലകമ്പനമെന്‍ കൈഞരമ്പുകള്‍-
    ക്കറിയുവാന്‍ കഴിഞ്ഞിട്ടില്ല, മാനസം
    മുറുകിടുമ്മ്പൊഴും നിന്റെ കണ്‍പീലിതന്‍
    നനവ് ചുണ്ടുകൊണ്ടൊപ്പിയിട്ടില്ല ഞാന്‍.
    (വ്യര്‍ഥ മാസത്തിലെ കഷ്ട രാത്രി-ചുള്ളിക്കാട്)

    വിരഹവും സമാഗമവുമല്ലേ ഈ ജീവിതം

    ReplyDelete
  5. നന്ദി സുരേഷ്....

    "വിരഹവും സമാഗമവുമല്ലേ ഈ ജീവിതം"

    വളരെ ശരിയാണ്.

    ReplyDelete