പൂവന്റെ ദുഃഖം

എന്റെ അയല്‍വക്കത്ത്
ഒരു പൂവന്‍ കോഴിയും,
പിട കോഴിയും, കുഞ്ഞുങ്ങളും
കൂടി വാഴുന്ന ഒരു കുടുംബമുണ്ട്.

ആരോഗ്യവും അതിനൊത്ത
അഴകുമുള്ള ഈ പൂവനു
പക്ഷേ കൂവാനറിയില്ല ഒട്ടും.

നേരം വെള്ളുത്തത് നാട്ടാരെ
വിളിച്ചറിയിക്കുന്നതും
കൂടു വിട്ടു ആദ്യം വെളിയില്‍
ഇറങ്ങുന്നതും ഈ വീട്ടില്‍
പിടായാണു നിത്യം .

എന്നാണു എനിക്കൊന്നു
ഒച്ചത്തില്‍ കൂവാന്‍
കഴിയുമെന്നോര്‍ത്തു
ആ പാവം പൂവന്റെ
നെഞ്ചു പിടയ്ക്കുകയാണിന്ന്....

ഓന്ത്

എന്റെ വീടിന്റെ മുറ്റത്തെ
മൂവാണ്ടന്‍ മാവിന്റെ
കൊമ്പിലൊരു ഓന്തുണ്ട്.

വീട്ടിലെ ഒരു അംഗത്തെ
പോലെ എന്നെ സ്നേഹിക്കുന്ന
ഒരു പാവം ഓന്ത്.

ഞാന്‍ ദുഃഖിതനായാല്‍
ഇവള്‍ തന്‍ മുഖം
കറുത്തു തുടിക്കും.

ഞാന്‍ സന്തോഷവാനായാല്‍
ഇവള്‍ തന്‍ മുഖം
വെള്ളുത്തു തുടിക്കും .

എനിക്കു മുറിവേറ്റാല്‍
ഇവള്‍ തന്‍ മുഖം
ചുവന്നു തുടിക്കും .

എന്നാലോ എന്റെ ദുഃഖം ,
അവള്‍ക്കു ഉണ്ടാകുന്ന
ഭാവമാറ്റങ്ങള്‍ എനിക്കു
മനസ്സിലാക്കാന്‍ കഴിഞ്ഞില്ല ഒട്ടും ...

വാര്‍ദ്ധക്യം !!!!

ആശകള്‍ നിറയുമീ
കാലമല്ലോ ഈ യൌവനം.
നിരാശകള്‍ നിറയുമീ
കാലമല്ലോ ഈ വാര്‍ദ്ധക്യം.

യൌവ്വനക്കാലത്തു
കൂട്ടുകൂടാന്‍ ഒരായിരം പേര്‍.
എന്നാല്‍ വാര്‍ദ്ധക്യക്കാലത്തു
കൂടെ നില്‍ക്കാന്‍ ആരുമില്ല.

ആയുസ്സെന്ന നാണയത്തിന്‍
ഇരുവശങ്ങളാണീ
യൌവ്വനവും വാര്‍ദ്ധക്യവും.

യൌവനം മാത്രം മതിയെന്നു
പറയുന്ന മനുജാ നിനക്കു
അല്പായുസ്സു മാത്രം.

യൌവനം മാത്രം മതിയെന്ന
ശാഠ്യം വെടിഞ്ഞ്
ഈ വാര്‍ദ്ധക്യമെന്ന
രണ്ടാം ശൈശവത്തെ
വരവേല്‍ക്കൂ.

സ്നേഹിക്കാം നമ്മള്ക്കീ
വാര്‍ദ്ധക്യ സഹ ജീവികളെ
ഒരു താങ്ങായ് ,തണലായ് എന്നും ........

സിംഹ ഗര്‍ജ്ജനം

വെള്ളിത്തിരയിലെ
തിലകക്കുറി വെറുതെ
മായിച്ചു കളയരുതെ.
ദ്രശ്യ കലയുടെ
പെരുന്തച്ചനെ 
വായില്ലാ കുന്നിലപ്പനാക്കി
മാറ്റരുതെ.

തലയെടുപ്പോടെ ആ
സിംഹ ഗര്‍ജ്ജനം
ഇനിയും മുഴങ്ങട്ടെ
വെള്ളിത്തിരയില്‍ .
തീയില്‍ കുരുത്ത
ശൌര്യവുമായി
കാട്ടുകുതിര പോല്‍
കുതിച്ചോടിടട്ടെ.

ഇനിയും നിറയട്ടെ ആ
അഭിനയ ചാതുര്യം .
ഞങ്ങള്‍ നേരുന്നു
ഒരായിരം നന്മകള്‍
ഈ മഹാ ധര്‍മ്മീപുത്രനു്‌  ......