JOBS FOR YOU

JOBS FOR YOU
Pefect JOb finder All type of Jobs, Daily updated,Latest Gulf JOBs,Bank jobs,Nurse JObs,Engineer JObs, Diploma Jobs,ITI Jobs,SSLC Jobs,Clerk Jobs etc..,

കപ്പലണ്ടി പൊതികള്‍

കൂട്ടുകാരികള്‍ സ്റ്റേജില്‍
അരങ്ങു തകര്‍ക്കുന്നു.
താഴെ കത്തും വയറുമായി
കപ്പലണ്ടി പൊതികള്‍
വില്‍ക്കുന്നു ഒരു പാവം
പെണ്‍ക്കൊടി.

കൂട്ടുകാരികള്‍ " എ "ഗ്രേഡുകള്‍
വാങ്ങി കൂട്ടുമ്പോള്‍
നിനയ്ക്കു കിട്ടുന്നു വെറും 
ചില്ലറ പൈസകള്‍ .

എന്നാലും അവള്‍
സന്തോഷവതിയാണ്.
എന്റെ അമ്മയ്കു കൊടുക്കാമല്ലോ
ഈ ചില്ലറ കാശുകള്‍ .
അമ്മ വാങ്ങി തരുമല്ലോ
നാളെ കുപ്പി വളയെനിക്ക്.

കപ്പലണ്ടി വിറ്റു
നടക്കുമ്പോഴും അവളുടെ
നോട്ടം ആ സ്റ്റേജില്‍
ആടുന്ന തന്‍ കൂട്ടുകാരിയെയാണ്.

അവള്‍ക്കു കളിക്കുവാന്‍
കഴിയാത്ത സങ്കടം ഉള്ളില്‍
ഒതുക്കി അവള്‍ മെല്ലെ നടന്നു
ആ കപ്പലണ്ടി പൊതികളുമായ്
ആ കലോത്സവ വീഥിയില്‍ ......

15 comments:

  1. സ്കൂള്‍ കലോത്സവത്തിലെ നൊമ്പരക്കാഴചകള്‍ ....

    ReplyDelete
  2. കൊള്ളാം മാഷേ,

    ഈ ബ്ലൊഗിലും നോക്കുമല്ലോ..
    ജോയിന്‍ ചെയ്യുമല്ലോ..!!
    പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

    http://tomskonumadam.blogspot.com/

    http://entemalayalam1.blogspot.com/

    ReplyDelete
  3. മനസ് നൊമ്പരപ്പെടുത്തുന്ന കവിത

    ReplyDelete
  4. നല്ല വിഷയമായിരുന്നു.
    പക്ഷെ അവതരണം അത്ര നന്നായില്ല. :(
    (വ്യക്തിപരമായ അഭിപ്രായം മാത്രം)

    ReplyDelete
  5. നന്ദി റ്റോംസ് കോനുമഠം,സാജന്‍ സദാശിവന്‍ ,സാംഷ്യ റോഷ്|,പത്മ ദേവി....

    ReplyDelete
  6. സ്കൂള്‍ കലോത്സവത്തിലെ ആ സംഭവം ടീവിയില്‍ കണ്ടപ്പോള്‍ സങ്കടം തോന്നി.ആ കുട്ടി വേദിയിലേക്കു തന്നെ നോക്കി നില്‍ക്കുന്നു.കവിതയെപ്പറ്റി എനിക്കറിയില്ല.ആസയം ഉഗ്രന്‍,കാലികം.ആശംസകല്‍ നേരുന്നു.
    http://mohamedkutty.blogspot.com/

    ReplyDelete
  7. നന്ദി മുഹമ്മദുകുട്ടി, താങ്കള്‍ പറഞ്ഞതു പോലെ വളരെ സങ്കടമായി ആ കാഴ്ച......

    ReplyDelete
  8. ഇങ്ങനെ ചിന്തിയ്ക്കാനാകുന്നുണ്ടല്ലോ. അതു തന്നെ വലിയ കാര്യം!

    ReplyDelete
  9. നന്ദി ശ്രീ,ഇങ്ങനെയും നമ്മള്‍ വല്ലപ്പോഴും ചിന്തിക്കണം ....
    നന്ദി jayarajmurukkumpuzha....

    ReplyDelete
  10. kawidayila ashayam kollam ..
    kannunirayunna kazhchayanu ..kawidayilooda kaatti thannadu ..anghinyulla baliyaghalum eppozhum thaghala polayullawar kandethunnallo..anujanta waliya mannassina jaan abinaddikkunu...

    ReplyDelete
  11. ആടാനും വരില്ല ഞാൻ,പാടാനും വരില്ലഞാൻ..
    കുടിലിലിന്നു കുടിമുട്ടിപ്പൊകുമിവിടെനിന്നീയാടൽ
    കണ്ടാൽ...അല്ലേ,ഇതും ജീവിതങ്ങൾ...

    ReplyDelete
  12. നന്ദി ബിലാത്തിപട്ടണം ....

    എല്ലാം ജിവിതത്തിന്റെ വ്യത്യസ്ഥമായ മുഖങ്ങള്‍ മാത്രം ...

    ReplyDelete