എന്‍ നിശബ്ദയുടെ താഴ്വര

എന്‍ നിശബ്ദയുടെ താഴ്വരയ്ക്ക്
ഇന്നു  പഴയ ചാരുതയില്ല.
എന്‍ മോഹങ്ങള്ക്കു
ചൂടുവാന്‍ ഇന്നു പൂക്കളില്ല.
എന്‍ നൊമ്പരങ്ങള്ക്കു
വിശ്രമിക്കാന്‍ ഇന്നു തണലില്ല.

എന്‍ കാര്‍ക്കൂന്തല്‍
തഴുകാന്‍ ഇന്നു പൂന്തെന്നലില്ല.      
എന്‍ മനമൊന്നു കുളിര്‍പ്പിക്കാന്‍
ഇന്നു കാട്ടാറുകളില്ല.
എന്‍ കാതില്‍ ഒരു പാട്ടു മൂളാന്‍
ഇന്നു കിളികളില്ല.
 

വേട്ടയാടുന്നു എന്നെ
ചില കട്ടാള ജന്മങ്ങള്‍ ഇന്ന് .
പച്ച പട്ടണിഞ്ഞു കഴുത്തില്‍
ലതകളാല്‍ രുദ്രാക്ഷമണിഞ്ഞ
എന്നെ പിച്ചി ചീന്തുന്നു അവര്‍ .

എല്ലാം കണ്ടു സഹിക്കെട്ടു
ഹരിതയാം ഭൂമി ദേവി
കണ്ണിര്‍ പൊഴിക്കുന്നു ഇന്ന്.

എന്തിനു എന്നോടു ഈ
കൊടും ക്രൂരത.
സഹ്യന്റെ മകളായി
പിറന്നു പോയതിനാല്ലോ.
അതോ,
ഭൂമി ദേവി തന്‍ വരമായി
കിട്ടിയ എന്‍ മേനി ലാവണ്യമോ.

ഇനിയെങ്കിലും നോവിക്കാതെ
ഈ പാവം കാനന റാണിയെ.
അനുവദിക്കൂ നിങ്ങളെന്‍
എകാന്ത വാസം .

ശബ്ദമുയര്‍ത്താം നമുക്കൊന്നായ്,
രക്ഷിക്കാം ഈ നിശബ്ദയാം താഴ്വരയെ
ഭാവി തലമുറക്കായ്.....

6 comments:

  1. നന്ദി രാജേഷ് ചിത്തിര....

    എല്ലാ എന്റെ കൂട്ടുകാര്‍ക്കും ഹ്യദയം നിറഞ്ഞ ആശംസകള്‍ നേരുന്നു. എല്ലാവര്‍ക്കും ഈ പുതു വര്‍ഷത്തിലേക്കു സ്വഗതം ...

    ഈ പുതു വര്‍ഷത്തില്‍,

    "ശബ്ദമുയര്‍ത്താം നമുക്കൊന്നായ്,
    രക്ഷിക്കാം ഈ നിശബ്ദയാം താഴ്വരയെ
    ഭാവി തലമുറക്കായ് "

    ReplyDelete
  2. എല്ലാം കണ്ടു സഹിക്കെട്ടു
    ഹരിതയാം ഭൂമി ദേവി
    കണ്ണിര്‍ പൊഴിക്കുന്നു ഇന്ന്.

    ee warikal anikku wallada eshtapettu ..mattullawarikal kurachum koodi banghi warutha mayirunuu ..parajadu thettanegil shamikkuka ketoo..anuja..

    ReplyDelete
  3. നന്ദി സാഹിദ.....

    ReplyDelete
  4. ശബ്ദമുയര്‍ത്താം നമുക്കൊന്നായ്,
    രക്ഷിക്കാം ഈ നിശബ്ദയാം താഴ്വരയെ
    ഭാവി തലമുറക്കായ്

    ReplyDelete
  5. നന്ദി SAJAN SADASIVAN s

    ReplyDelete