Wednesday, December 16, 2009

കപ്പിയുടെ നൊമ്പരം


ആരും അറിയുന്നില്ല ഇന്നു
എന്‍ ആത്മ നൊമ്പരങ്ങള്‍
ആരും അറിയുന്നില്ല
എന്‍ തോളിലെ മുറിവുകള്‍ .

നിന്‍ സ്വന്തം കാര്യങ്ങള്ക്കു
വേണ്ടി നീ എന്നും കെട്ടി വലിക്കുന്ന
വെറുമൊരു പാവമാണു ഞാന്‍.

കാര്യങ്ങള്‍ തന്‍
ആഴങ്ങള്‍ കൂടുമ്പോള്‍
തോളുരുകി കരഞ്ഞു
തളരുന്ന വെറുമൊരു പാവം.

എന്നാലും നീയോ
ആഞ്ഞു വലിക്കുന്നു
എന്‍ തോളിലൂടെ
നിന്‍ കാര്യ സിദ്ധിക്കായ് നിത്യം.

എന്‍ തോളിലെ പേശികള്‍
പൊട്ടി ഒലിക്കുന്നു ഇന്ന്.
തോളു കുഴിഞ്ഞു
പൊട്ടി കരയുന്ന
ഒരു പാവം വിഡ്ഢിയാം
കപ്പിയാണു ഞാനിന്ന് .

ഞാന്‍ അലറി
കരയുമ്പോള്‍
എന്‍ ചങ്കിലെ
തീരാ ദാഹമൊന്നു
നീ അറിഞ്ഞുവോ എന്നെങ്കില്ലും .

കരഞ്ഞു തളരുമ്പോള്‍
തരുമോ എനിക്കു നീ
ഒരു തുള്ളി ദാഹ ജലം ​ഇനിയെങ്കിലും .....

17 comments:

Sureshkumar Punjhayil said...

Kinarinteyum...!
Manoharam, Ashamsakal...!

സോണ ജി said...

മനോഹരം മാഷെ! അതി മനോഹരം!കപ്പിയുടെ ദു:ഖം ശ്രദ്ധിച്ചല്ലോ .അതു മതി...ഇങ്ങനെ അസ്ഥിത്വദു:ഖം പേറുന്ന നിരവധി സംഗതികള്‍ ഉണ്ട്..കഴിയുമെങ്കില്‍ റബറിനേയും ,കൊതുകിനേയും കുറിച്ച് എഴുതാന്‍ ശ്രമിക്കുമല്ലോ ? അങ്ങനെ എഴുതിയാല്‍ കടപ്പാട്‌ എനിക്ക് നല്‍കാന്‍ മറക്കരുതു ട്ടോ..?ആശംസകള്‍!!!! :)

nisagandhi said...

നന്ദി സുരേഷ് കുമാര്‍ ...

nisagandhi said...

തീര്‍ച്ചയായും സോണ ജി.....

താങ്കളുടെ അഭിപ്രായത്തിനു നന്ദി ...
ഇനിയും തുടര്‍ന്നും താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു....

കുമാരന്‍ | kumaran said...

കപ്പിയുടെ മനോവ്യഥകള്‍ ശക്തിമത്തായി എഴുതിയിരിക്കുന്നു.

nisagandhi said...

നന്ദി കുമാരന്‍ ....

Neena Sabarish said...

a diffrnt one...congrts

ഒറ്റവരി രാമന്‍ said...

Great Poem!!!

jayanEvoor said...

എല്ലാവരുടെയും ദാഹം തീര്‍ക്കുന്ന കുപ്പിയുടെ ദാഹം!
എന്റെ നമോവാകം!
എവിടെ കുപ്പിപ്രേമികള്‍?

nisagandhi said...

നന്ദി നീന സബരീഷ് ,ഒറ്റവരി രാമന്‍ ,
ജയന്‍ ഏവൂര്‍ ...

നമ്മുടെ സമൂഹത്തിലും ഇതു പൊലെയുള്ള ധാരാളം കപ്പികള്‍ ഉണ്ട്..അവര്‍ ഇന്നും പാവം അടിമകളായി തുടരുന്നു...

Bijli said...

ആരും ഓര്‍കാതെ പോകുന്ന ഒരു കപ്പിയുടെ നൊമ്പരം മനോഹരമായ കവിത ആയി പരിണമിച്ചിരിക്കുന്നു ..ആശംസകള്‍..

nisagandhi said...

നന്ദി ബിജലി .....

മുഖ്‌താര്‍ ഉദരം‌പൊയില്‍ said...

കരഞ്ഞു തളരുമ്പോള്‍
തരുമോ എനിക്കു നീ
ഒരു തുള്ളി ദാഹ ജലം ​ഇനിയെങ്കിലും .....

nisagandhi said...

നന്ദി മുഖ്‌താര്‍ ഉദരം‌പൊയില്‍....

മനോഹര്‍ മാണിക്കത്ത് said...

ഒന്ന് കൂടി ശ്രദ്ദ പുലര്‍ത്തുന്നത്
നന്നായിരിക്കും

shaji said...

aarum sradikada pokunna oruyuda wedana polum sunil sradikkunnuwallo?
kawida nanyirrund eniyum koddudal namyulla kawidakal piraketta annu ashmsikkunnu

nisagandhi said...

നന്ദി മനോഹര്‍ മാണിക്കത്ത് ....
താങ്കളുടെ നിര്‍ദ്ദേശം ഞാന്‍ പാലിക്കാം ....
നന്ദി സാഹിദ, ഇനിയും വായിച്ചു അഭിപ്രായം എഴുതണം ....