ഉയരങ്ങള്‍


ഉയരത്തിലുള്ളതെന്തും
ഉയരങ്ങള്‍ താണ്ടുന്നതെന്നും
ഉയര്‍ന്നു പൊങ്ങുന്നതെന്തും
കൌതകമുണര്‍ത്തിടും
ഏവര്‍ക്കുമെന്നും

വിണ്ണില്‍ പറക്കുന്ന
വിമാന സവാരിയും
വിണ്ണില്‍ നിറയുന്ന
നക്ഷത്ര കാഴ്ചകളും
ആരിലും കൌതുകം തന്നെ

ആകാശം മുട്ടുന്ന
കൊടുമുടികള്‍ താണ്ടുന്നതെന്നും
മനുഷ്യനു കൌതുകം തന്നെ

അത്യുന്നതങ്ങളില്‍
എത്തുന്ന സൌഭാഗ്യങ്ങള്‍
നിറഞ്ഞ ജീവിതാനുഭവങ്ങള്‍
മനുഷ്യര്‍ക്കു എന്നും
കൌതുകം തന്നെ

ഉയരങ്ങള്‍ എത്ര
താണ്ടി പോയാലും
മറന്നിടാതെ മനുഷ്യാ
ഈ താഴത്തെ നിലകളെ എന്നും

എന്നു നീ മറക്കുന്നുവോ
ഈ താഴത്തെ നിലകള്‍
അന്നു നിന്‍ പതനം
സുനിശ്ചിതം മനുഷ്യാ..............

ആരാരുമില്ലാത്ത ആലത്തൂപ്പാടം


ആരാരുമില്ലാതെ
നൊമ്പരമോടെ വരണ്ടു
കിടക്കുന്ന ആലത്തൂപ്പാടം
ഞാനിന്നു കണ്ടു

ആ കാഴ്ച എന്‍ മനസ്സില്‍
ഒരു കാല സ്മരണയുണര്‍ത്തി
അന്നത്തെ ആലത്തൂപ്പാടത്തിന്‍
പ്രൗഢി ഞാനൊന്നു ഓര്‍ത്തു പോയി

നഗരവും ഗ്രാമവും
ഒന്നിച്ചു ചേര്‍ക്കുന്ന
ആലത്തൂപ്പാടം
ഞാനിന്നും ഓര്‍ത്തിടുന്നു

രാവും പകലും
കാല്‍ നട യാത്രികര്‍ക്കു
അത്താണിയായിരുന്നുയെന്‍
ആലത്തൂപ്പാടം

അന്നത്തെ പ്രണയനികള്‍ തന്‍

വയല്‍ വരമ്പിലൂടെ നടന്നുള്ള

പ്രേമ സല്ലാപങ്ങളും
ഞാനോര്‍ത്തു പോയി


വയല്‍ വരമ്പിലൂടെ
നടന്നു വരുന്ന
കല്യാണക്കൂട്ടത്തെ
ഞാനിന്ന്
ഓര്‍ത്തിടുന്നു

താമിയാശാന്റെ
കന്നാലി പൂട്ടും
അമ്പുണ്ണി ആശാരിടെ
ചക്ര ചവിട്ടും
ഇന്നുമെന്‍ ഓര്‍മ്മയില്‍
നിറഞ്ഞിടുന്നു


ഓണത്തിന്‍ നാളില്‍
പട്ടം പറത്തുന്ന
ആലത്തൂപ്പാടത്തെ
വലിയ വരമ്പിന്നും
ഞാനിന്നും ഓര്‍ത്തിടുന്നു

ഇന്നോ ആര്‍ക്കും
വേണ്ടാതെ വരണ്ടു
കിടക്കുന്ന ആലത്തൂപ്പാടത്തെ
ഒന്നു കാണൂ കൂട്ടരേ നിങ്ങള്‍...............

വിലയില്ലാ മനുഷ്യക്കോലങ്ങള്‍


ഇന്നലെ നിങ്ങള്‍ വാങ്ങി
ആന വാലിലെ
മുടികള്‍

ഇന്നോ നിങ്ങള്‍ വാങ്ങുന്നു
ലേലത്തില്‍ മനുഷ്യ
കോലത്തിന്‍ മുടികള്‍

പന്ത്രണ്ടു മുടിനാരുകള്‍ക്കു
ഇന്നു പൊന്നു വില
എന്നാല്‍
പന്ത്രണ്ടാളിനോ ഇന്നു
പുല്ലു വില മാത്രം

സ്വന്തം മുടി വെട്ടി
കളയുന്നു കൈയ്യിലെ
കാശും മുടക്കി
എന്നലോ നിങ്ങള്‍ മുടക്കുന്നു
കോടികള്‍ മാറ്റാരുടെ
മുടികള്ക്കു വേണ്ടി

ഒരു നിമിഷം ചിന്തിക്കു
നിങ്ങള്‍
ഒന്നു നോക്കു എന്‍ ഉലകത്തേ
നിങ്ങള്‍

അറിയൂ എന്‍ ഉലകത്തിന്‍ പട്ടിണി
കോലങ്ങള്‍ തന്‍ നൊമ്പരങ്ങള്‍
എന്തെങ്കിലും മുടക്കൂ നിങ്ങള്‍
അവര്‍ തന്‍ ഒരു
നേര പട്ടിണി മാറ്റുവാന്‍ .....

ആരാകും ചന്ദ്ര രാജ്യത്തെ ആദ്യ രാജാവ് ?


വെട്ടിമുറിക്കല്ലേ എന്നെ
ഈ പാവം
അമ്പിളി അമ്മാവനെ നിങ്ങള്‍

വരുന്നു നാളുകള്‍
വിലപേശും നാളുകള്‍
മത്സരം മുറുകുന്ന നാളുകള്‍
ചന്ദ്ര രാജ്യത്തിന്റെ അവകാശത്തിനായ്

എന്റെയാണെന്നു ചൊല്ലി
അപ്പോള്ളോക്കാര്‍
അല്ല എന്റെയാണെന്നു ചൊല്ലി
ചന്ദ്രയാനുക്കാര്‍
അങ്ങനെ പലരും വാദമായി
എത്തി തുടങ്ങും നാളെ

നാളത്തെ പോര്‍ക്കളമാക്കി
എന്നെ ഒരു നാഗസാക്കി
ആക്കല്ലേ നിങ്ങള്‍

ഇന്നു വെള്ളത്തിനു വേണ്ടി
നാളെ എന്‍ പങ്കിനു വേണ്ടി
'ബോംബി ' ട്ടു മുറിവേല്‍പ്പിക്കല്ലേ നിങ്ങള്‍
എന്നുടെ ശോഭ കെടുത്തല്ലേ നിങ്ങള്‍

ചന്ദ്ര രാജ്യത്തെ
രാജാവായി വാഴുന്നതാര്‍ ?
കാത്തിരിക്കാം ആ രാജാവിന്‍
പട്ടാഭിഷേകത്തിനായ്....................

വവ്വാല്‍ മൂപ്പനു പറ്റിയ അമളി


ഇരയെ തേടി
ഉയരത്തില്‍ പറക്കുന്ന
വവ്വാല്‍ മൂപ്പന്‍ കണ്ടെത്തി
താഴെ ഇഴയുന്ന ആ വലിയ അട്ടയെ

ഇവനെ കിട്ടിയാല്‍
ഇന്നത്തെ അത്താഴം കുശാല്‍
എന്നു ആശിച്ചു പോയി
ആ പാവം

അത്താഴ കൊതി മൂത്തു
പറന്നടുത്തു വവ്വാല്‍
ആ ഭികരനാം അട്ടയുടെ
അരികില്‍

അടുത്ത് ചെന്നപ്പോള്‍ അറിഞ്ഞു
അട്ടയുടെ പാന്റോ
* കൊമ്പിന്റെ വീര്യം
എന്നാലും അട്ടയെ ഒന്ന് പിടിച്ചിട്ടു തന്നെ
കാര്യമെന്നു കരുതി ആഞ്ഞടുത്തു
ആ പാവം വവ്വാല്‍ മൂപ്പന്‍

ഒടുവില്‍ ഒടുക്കി തന്‍ ജീവന്‍
ആ ഭീകരനാം
അട്ട തന്‍ പാന്റോ
* കൊമ്പില്‍ .........

* ട്രെയിനിലേക്ക്‌ ലൈനില്‍ നിന്നും വൈദ്യുതി സ്വികരിക്കുന്ന ഉപകരണം

നിധി കാക്കുന്ന പാമ്പുകള്‍

നിധി കാത്തു കിടന്നു
അവര്‍ ഒന്നായ്‌
അലിഞ്ഞു ചേര്‍ന്നു
അവര്‍ ഒന്നായ്‌

സ്വവര്‍ഗ്ഗ അനുരാഗത്തില്‍
മതി മറന്നു
അവര്‍ ഒന്നായ്‌

വേര്‍പിരിയാന്‍ കഴിയാത്ത വണ്ണം
എല്ലാം അനുഭവിച്ചു
ഓരോ രജനികള്‍ തോറും

ഇന്നിതാ കാണുന്നു നമ്മള്‍
നിധി കാത്തു കിടന്നവര്‍
നിണമൊഴുകി വീണു കിടക്കുന്നു
നിശ്ചലമായ് ...............

യാഥാര്‍ത്ഥ്യം എന്നും ഒരു ഭ്രാന്ത് ആണ്....


കാലിലെ ചങ്ങല മുറുകുന്നു
കരഞ്ഞു തളരുന്നു പാവം
കമ്പി അഴിക്കുള്ളില്‍
കഴിയുന്നു ആ ജീവിതം

അന്നു ഒരിക്കല്‍ അവന്‍ പറഞ്ഞു
ഞാനാണു ചന്ദ്രനിലെ തോണിക്കാരന്‍
ചന്ദ്രനെ നോക്കു
നിങ്ങള്‍
ചന്ദ്ര കടലില്‍ ഇരുന്നു
തോണി
തുഴയുന്ന എന്നെ
കാണുന്നില്ലെ നിങ്ങള്‍

എന്തിനു അവനെ
കല്ലെറിയുന്നു നിങ്ങള്‍
എന്തിനു ഇങ്ങനെ
കളിയാക്കി ചിരിക്കുന്നു നിങ്ങള്‍

നാളെ നമ്മള്‍ അറിയുന്നു
ചന്ദ്രനിലെ കടലിനെ പറ്റി
മതിയാക്കു നിങ്ങള്‍
കളിയാക്കി ചിരിക്കല്‍
നിര്‍ത്തു മനുഷ്യാ
ആ പാവത്തിനോടുള്ള ഈ ക്രൂരത

അഴിച്ചു മാറ്റു ആ ചങ്ങലകള്‍
തുറന്നു വിടൂ ആ തോണിക്കാരനെ
തോണിയിറക്കൂ വേഗം ചന്ദ്രക്കടലില്‍ ...........