സുന്ദരി


ആദിത്യന്‍ വാനിലുദിച്ചു
ആദ്യക്കിരണങ്ങള്‍ പുലരൊളി പരത്തി
അഷ്ടപദി കേട്ടു ഞാന്‍ ആലിന്‍ തറയില്‍
അലിഞ്ഞിരുന്ന നേരം
ആദ്യമായി ഞാന്‍ കണ്ടു ആ സുന്ദരിയെ
കുപ്പി വളയിട്ട കൈകളില്‍ പ്രസാദമേന്തി
നെറ്റിയില്‍ ചന്ദനക്കുറിയുമായി
വെള്ളിക്കൊലുസിന്‍ കിലുക്കവുമായവള്‍ വന്നു
കാറ്റില്‍ ഇളകുന്ന ആലിലകള്‍ തന്‍ നാദവും
കല്‍ വിളക്കിലെരിയുന്ന നെയ്യ്‌ത്തിരി
ഗന്ധവും അവളെ വരവേറ്റു
മു‌കമായിരിക്കുന്ന എന്നെ നോക്കിയവള്‍
പ്രദിക്ഷിണം വെച്ചു ആല്‍ത്തറയെ
ഒരു മാത്ര ഞാനലിഞ്ഞു ആ അഴകില്‍
ഒരു മാത്ര ഞാന്‍ ആ മിഴികളെ ക്ഷണിച്ചു
ഒരു വാക്കുമുരിയാതെ നമ്ര മുഖിയായിവള്‍
മന്ദം നടന്നകന്നു

പനിനീര്പൂവേ പ്രണയപൂവേ

പനിനീര്പൂവേ പ്രണയപൂവേ
പ്രേമികളുടെ ചെമ്പനിനീര്‍പൂവേ
നീയെത്ര പ്രണയത്തിനു സാക്ഷിയായി
നീയെത്ര മോഹങ്ങള്ക്കു ചരുതയേകി

നിന്‍ കവിളില്‍ മുത്തമിടാത്ത
അനുരാഗികളുണ്ടോ
നിന്‍ സൌരഭ്യം അറിയാത്ത
വണ്ടിണകളുണ്ടോ

ആരെയും മയക്കും വിശ്വ സൌന്ദര്യമേ
അലിയുന്നു ഞാന്‍ നിന്‍ അഴകില്‍
ആരാധിക്കാമെന്നും ഞാന്‍ നിന്നെയെന്‍
അനുരാഗ കോവിലില്‍

നിന്‍ മ്രദു മേനിയൊന്നു ഞാന്‍
തഴുകട്ടെ
നിന്‍ സൌരഭ്യമൊന്നു ഞാന്‍
നുകരട്ടെ
അനുവദിക്കൂ എന്നെ നീ
മുള്‍ മുനകളാല്‍ നോവിക്കാതേ...........

ദൈവത്തിന്‍ സ്വന്തം കേരള നാട്


മാവേലി
തന്‍ പാദസ്പര്‍ശമേറ്റ
മനോഹരത്തീരമാണീ ഹരിത ദേശം
മലയാള മണ്ണിന്റെ മക്കള്‍ വാഴുന്ന
മത മൈത്രിയുള്ളൊരു കേരള ദേശം

കാടും കടലും മലകളുമായ്
കമനിയമാകുമീ കേരനാട്
കായല്‍ കുളങ്ങളും തീരങ്ങളും
കേരങ്ങള്‍ തിങ്ങുമീ കേരനാട്

ആര്‍പ്പോടെ തുഴയുന്ന വള്ളങ്ങളും
ആറാട്ടിനെത്തുന്ന ആനകളും
ആടിത്തിമര്‍ക്കുന്ന കാവടിയും
ആര്‍ഭാടമാക്കുന്നു കേരകത്തെ

തിരുവോണമുള്ളൊരു കേര നാട്ടില്‍
തിരുവോണക്കോടിയണിഞ്ഞൊരുങ്ങി
തിരുമുറ്റത്തെത്തുന്നു പെണ്കൊടിമാര്‍
തിരുവാതിരക്കളി ആടിടുന്നു

പുലിക്കളിയുണരുമീ പൂരത്തിന്‍ നാട്
കളിയരങ്ങുണരുമീ കഥകളി നാട്
കവിതകളുണരുമീ കവികള്‍ തന്‍ നാട്
ദൈവത്തിന്‍ സ്വന്തം കേരള നാട്.................