മഴ

മേഘമേ മേഘമേ മൌനമെന്തേ
മാരി കാര്‍ മേഘമേ മൌനമെന്തേ
മൌനത്തിന്‍ മൂടുപടം മാറ്റി ഇനിയും
പെയ്യാത്തതെന്തേ
മാരിവില്ലഴകുമായി മാനത്തു മയങ്ങുന്ന
മാരി കാര്‍മുകിലേ ഇനിയും
പെയ്യത്തതെന്തേ
ഇടവപ്പാതിയായില്ലേ
ഇടനെഞ്ചില്‍ കുളിര്‍ പകരാന്‍
ഇട മഴയായി പൊഴിയൂ
സ്നേഹ മഴയായി പെയ്തു
പ്രണയാര്‍ദ്രമാക്കു എന്നെ
ഈ ഈറന്‍ സന്ധ്യയില്‍
അനുരാഗ മഴയായി പെയ്തു
അലിഞ്ഞൊഴുകൂ എന്‍
മേനിയില്‍ ആലോലമായി
താളത്തില്‍ പെയ്തു നീ
എന്‍ അന്തരംഗം കവരൂ
തുള്ളി തുള്ളി നടനമാടി
എന്‍ സിരകളേ ഉണര്‍ത്തൂ ............

ഓര്‍മ്മകള്‍

ഒരു നൊമ്പരത്തിന്റെ തേങ്ങലായ്
ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ്
മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന
മന്ത്രവാഹിനികളല്ലോ ഓര്‍മ്മകള്‍
ഓര്‍ത്താല്‍ വിരുന്നു വരും ഈ ഓര്‍മ്മകള്‍
ഓര്‍ക്കാതിരുന്നാല്‍ അകന്നു പോകും
ഒരന്യനെ പോലെ
ഒരുപാട് ഓമനിക്കാം ഈ ഓര്‍മ്മകളേ
ഒരിക്കലും മായാത്ത മുദ്രകളായ്
ഒറ്റയ്ക്കിരുന്നാല്‍ ഓടിയെത്തും
ഒരുപിടി ഓര്‍മ്മകളെന്നും
എകാന്തതയുടെ കൂട്ടുകാരെ നിങ്ങള്‍
എന്നും വേര്‍പിരിയാത്ത ഉള്‍തുടിപ്പുകളല്ലോ
ഒരായിരം ഓര്‍മ്മകളെന്നും മനസ്സിന്‍ മടി തട്ടില്‍
ഓളങ്ങളായി അലയടിക്കും
എന്നും മരിക്കാത്ത ഈ നിനവുകളെ
ഓര്‍ത്തിടാം മധുര സ്മരണകളായ്‌

കണ്ണുനീര്‍

നീറുന്ന മനസ്സിന്റെ വിയര്പ്പായ്
നിറയുന്നു മിഴികളില്‍ ആര്ദ്രമായ്
കവിളിണകളിലൂടെ ഒഴുകുന്ന
കടലോളമുള്ളൊരു കന്മദത്തിനു
കണ്ണുനീരെന്നു വിളിക്കാം

കണ്ണീരും കടലും ഒരു കുടുംബമാണോ ?
രുചിഭേദമില്ലാത്ത മായജാലങ്ങളല്ലോ
വറ്റാത്ത ഈ നീരു ഉറവകള്‍

പെറ്റമ്മ തന്‍ കണ്ണീരു തഴുകാന്‍
കണ്പീലികളാം കുരുന്നുകള്‍
കടലമ്മ തന്‍ കണ്ണീരു തഴുകാന്‍
കരയിലെ മണല്‍ തരികളാം കുരുന്നുകള്‍

വിശന്നു വലഞ്ഞോന്റെ കഞ്ഞിപ്പാത്രത്തില്‍
വീണതും കണ്ണുനീരല്ലോ
മനമുരുകും പ്രാര്ത്ഥന വേളയില്‍
മിഴികളില്‍ നിറഞ്ഞതും കണ്ണുനീരല്ലോ

കണ്ണുനീരില്ലാത്ത ആദിയും അന്തവുമുണ്ടോ ?
കണ്ണുനീരില്ലാത്ത ആദിയും അന്തവുമുണ്ടോ ?

നിശാഗന്ധി

നിശാഗന്ധി മണ്ണില്‍ വിരിഞ്ഞ യാമം
രാകേന്ദു വിണ്ണില്‍
പുഞ്ചിരിച്ചു
തിങ്കള്‍ വെട്ടത്തില്‍ തിളങ്ങുന്നു
നിന്‍ മുഖ ലാവണ്യം
നിന്‍ മ്യദു മേനിയോ നീല ജലാശയത്തില്‍
നീന്തുന്ന ഹംസങ്ങളെ
പോലെ
ആരെയും കവരും നിന്‍
പുഞ്ചിരിയോ കടഞ്ഞ വെണ്ണ പോലെ
നിശയില്‍ നീയെന്നും കാമഗന്ധി
നിലാവില്‍ നീയെന്നും പുഷ്പഗന്ധി
തെന്നല്‍ നിന്‍ കവിളിണകളില്‍ തഴുകുമ്പോള്‍
നിന്‍ ഗന്ധമെന്നില്‍ രതി ഭാവമുണര്‍ത്തുന്നു മന്ദം
തുറക്കു നിന്‍ അധര ദളങ്ങള്‍
പകരു നിന്‍ മധു കണങ്ങള്‍
നുകരാം ഞാനീ രജനിയില്‍
തലോടിടാം നിന്‍ മ്യദു ദളങ്ങളില്‍ ഞാന്‍
ഉറങ്ങൂ നീ തളര്‍ന്നുറങ്ങൂ
നിശയുടെ മാറില്‍ ചാഞ്ഞുറങ്ങൂ ..............

ഒരു മാതൃദിനം കൂടി

അമ്മയെന്ന പേരു ഞാനോര്‍ക്കും
ഓരോ മാത്യദിനത്തിലും !!!!!!
അമ്മിഞ്ഞ പാലെനിക്കു തന്നിലെങ്കിലും
അമ്മ തന്‍ മാറില്‍ ഉറങ്ങിയിലെങ്കിലും
മാറ്റാരുടെ അമ്മയെ
അമ്മയെന്നു വിളിക്കാന്‍ എനിക്കാശ


ഒരു തെറ്റിന്റെ അവശിഷ്ടമായി ഞാന്‍ പിറന്നു
ഒരു കാരുണ്യത്തിന്റെ കൈത്തണലായി ഞാന്‍ വളര്‍ന്നു
എന്‍ പിറവിയെ ശപിച്ചു ഞാന്‍ ഒരു നിമിഷം!!!!!!


പെറ്റു വീണ ക്ഷണത്തില്‍
ചോര പാടുകള്‍ മായാതെ എന്നെ നീ
വലിച്ചെറിഞ്ഞല്ലോ വഴിയരികില്‍
എന്‍ തീരാ നിലവിളി നീ ഗൗനിച്ചില്ല ഒട്ടും


വലിച്ചെറിഞ്ഞുവോ നീയെന്‍
തുണകളെയും ?
എന്‍ തുണകളെ ഓര്‍ക്കുമ്പോള്‍
എന്‍ ഹ്യദയം വെമ്പുന്നു കണ്ണുകള്‍ നിറയുന്നു
എന്നെങ്കില്ലും കാണുമെന്ന ശുഭ പ്രതീക്ഷയില്‍!!!!!!


എന്തിനു നീ ഇതു ചെയ്തു ?
ഒരു നിമിഷ സുഖത്തിനോ
എന്നെയൊരു അനാഥ ബാല്യത്തിന്റെ
ഇരയാക്കുന്നതിനോ
ഉത്തരം കിട്ടാത്ത മഹാ മണ്ടത്തരം ചോദ്യം !!!!!!


അരുതെ ഇനിയരുതെ
ഒരമ്മയും ഈ കടുംകൈയ്യിനു മുതിരരുതെ
ഈ മാത്യദിനത്തില്‍ ഞാന്‍ നേരുന്നു
നല്ല അമ്മകള്ക്കൊരായിരം ആശംസകള്‍ .........


ഒരു മരം പിറക്കുന്നു

മുളച്ചു മണ്ണില്‍
മുതിരുന്നു മണ്ണില്‍
മരമായി തീരുന്നു മണ്ണില്‍
തളിര്‍ക്കുന്നു ഇലകള്‍ നിന്‍ കൂന്തലായ്‌
വളരുന്നു നിന്‍ മാറിലെ ശാഖകള്‍
വിരിഞ്ഞു നിന്നിലെ കുസുമ ദളങ്ങള്‍
കണ്ടാലോ നീയൊരു മര കന്യക
കണ്ണു വെയ്ക്കുന്നു ചിലര്‍
നിന്‍ ഫല സിദ്ധിക്കു വേണ്ടി
അവരോ എറിയുന്നു പിന്നെ
അതില്‍ ചിലര്‍ മാന്തി പറിക്കുന്നു നിന്നെ
നീയോ കണ്ണുനീര്‍ വാര്‍ക്കുന്നു നിത്യം
കളി ചിരിയുടെ പ്രായമല്ലേ
കിളികളും കാറ്റുമായി
കൊഞ്ചി കുഴയേണ്ട കാലമല്ലേ
കയറിട്ടു കഴുത്തില്‍ കെട്ടരുതേ
കോടാലി മാറില്‍ വെയ്ക്കരുതേ............

നീല കുറിഞ്ഞി

നീല കുറിഞ്ഞി പൂക്കുമീ
നീല നിശ യാമങ്ങളില്‍
നീലകാശം മഞ്ഞിന്‍ കണങ്ങളാല്‍
എന്‍ മേനിയില്‍ കുളിരു തൂകി

അലിഞ്ഞൊഴുകുന്നു നീയെന്‍
അല്ലികളില്ലൂടെ ആര്‍ദ്രമായ്
അലിഞ്ഞു ചേരുന്നു ഞാന്‍
ആലോലമായ്

ആവേശം അലയടിക്കുമീ
അസുലഭ വേളയില്‍
ആര്‍ദ്രമായി മൂളി ഞാനൊരു
അനുരാഗ ഗാനത്തിന്‍ ഈരടികള്‍

തോരാതെ പെയ്ത മഞ്ഞിന്‍ കണങ്ങളാല്‍
എന്‍ ഉള്ളം ഉറഞ്ഞു
നിര്‍വൃതി പുല്‍കുമീ നിമിഷങ്ങളില്‍
നിര്‍വൃതയായി ഞാന്‍ മയങ്ങി..........