സാന്ത്വനം

നല്‍കിടൂ നാഥാ നിന്‍ സാന്ത്വനം
നല്‍കിടൂ നാഥാ നിന്‍ മാനസം
അലിവോടെ നിന്‍ ക്യപക്കായി ഞാന്‍
അന്‍പോടെ വണങ്ങുന്നു നിന്‍ തിരുമുഖം

അരൂപിയായാലും നിന്‍ ദര്‍ശനം ഞാന്‍
അരുമയോടെ നമിക്കുന്നു നാഥാ
അരുതാത്ത കാര്യങ്ങള്‍ ചെയ്തു ഞാന്‍
അനുതാപത്തോടെ പരിതപിക്കുന്നു

നന്ദിയോടെ ഞാന്‍ നമിക്കുന്നു നിന്നുടെ
നന്മകള്‍ നിറയും കാരുണ്യങ്ങള്‍
മനസ്സിനു കുളിരായി നീ നല്‍കിയ സൌഭാഗ്യങ്ങള്‍
മറക്കാതെ ഞാന്‍ എന്നും ഓര്‍ത്തിടുന്നു


കണ്ണനെ കണ്ടാല്‍.............
കണ്ണനെ കണ്ടാല്‍ കണ്ണിനു കുളിര്
കാര്‍വര്‍ണ്ണനെ തൊഴുതാല്‍ മനസ്സിനു കുളിര്
കാരുണ്യമരുള്ളൂ കായാമ്പു വര്‍ണ്ണാ
കാത്തുരക്ഷിക്കു ഗുരുവായൂരപ്പാ

നീല കാര്‍വര്‍ണ്ണന്റെ മാറില്‍ ഞാന്‍
നീല താമര മാല ചാര്‍ത്തി
നിന്‍മുഖ ദര്‍ശന സൌഭാഗ്യം
സായൂജ്യമല്ലോ എനിക്കെന്നുമെന്നും

നീന്തി കുളിച്ചു കാളിന്ദിയില്‍
നീ കവര്‍ന്നല്ലോ ഗോപികാ ചേലകള്‍
നിന്‍ സ്നേഹ ലീല വിലാസങ്ങള്‍
നിത്യവും പുളകത്തിന്‍ പുലരിയുണര്‍ത്തും

ഓടിക്കള്ളിച്ചു നീ ഗോപികാമാരൊത്ത്
ഓടക്കുഴല്‍ വിളി നാദവുമായ്
ഓര്‍ത്തിടുന്നു കണ്ണനെ ഞാന്‍
കാത്തിടേണമേ കൈവിടാതെ എന്നാളും

8 comments:

  1. കണ്ണനെന്‍ കണ്മുന്നില്‍ കൊഞ്ചിക്കുഴയുന്നു.....

    ReplyDelete
  2. വരികളൊക്കെ നല്ലതെങ്കിലും ഇതൊന്നും കവിതകളല്ലല്ലോ..
    പാട്ടുകള്‍ പലപ്പോഴും കവിതകളാകാറില്ല

    ശ്രദ്ധിക്കുമല്ലോ
    സ്നേഹപൂര്‍വ്വം
    ഇരിങ്ങല്‍

    ReplyDelete
  3. വരികള്‍ നന്നായിട്ടുണ്ട്. പക്ഷേ ഇതു കവിതയന്ന ഗണത്തില്‍ വരില്ലല്ലോ സുനിലേ. ഭക്തിഗാനം അത്രതന്നെ. നല്ല ആശങ്ങള്‍ കണ്ടെത്തി എഴുതാന്‍ ശ്രമിക്കൂ, നന്നാവും.

    ഈ വേര്‍ഡ് വേരിഫിക്കേഷന്‍ ഒന്ന് എടുത്തുകള. ഇല്ലങ്കില്‍ ഇനി ഞാന്‍ ഈ വഴിക്കില്ല

    ReplyDelete
  4. നന്ദി സഹോദരാ...
    ഞാന്‍ ഉദ്ദേശിച്ചതും പാട്ടു തന്നെയാണ്...
    ഇനിയും വായിച്ചു അഭിപ്രയാം എഴുതുമല്ലോ....

    ReplyDelete
  5. Nannayirikkunnu... Nalla reethi... Ashamsakal...!!!

    ReplyDelete
  6. kannane nannaayi chithreekarichittundu.. pl explain second last line.... ( karuthidunnu.... means... ? )

    ReplyDelete
  7. kannana kandalum..swandanawum kawidayano????annu chodichal kawidayalla bakthi ghanmano? anu chodichal radamthedil ul peduthananu aniku thonunnad ..swandanathil 8 line kazhiju weedum ando wittu poyadu pola thonunnu adinta edayil awidayo kurachu line wannal kurachum koodi baghiyayena..eeyullawarkku kawida azhudanonumariyilla annalum wayikkumbol abiprayam paryamaloo..

    by shahidajaleel.doha

    ReplyDelete
  8. കണ്ണനെ കണ്ടാല്‍ കണ്ണിനു കുളിര്
    കാര്‍വര്‍ണ്ണനെ തൊഴുതാല്‍ മനസ്സിനു കുളിര്.........

    :) :) :)

    ReplyDelete